2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അസ്‌ലം വധക്കേസ് അന്വേഷണം മുസ്‌ലിം ലീഗും കോണ്‍ഗ്രസും പ്രക്ഷോഭത്തിലേക്ക്

 

 

നാദാപുരം: വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെ പിടികൂടാത്ത പൊലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
പൊലിസിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗും കോണ്‍ഗ്രസും സമര പരിപാടികള്‍ ആസൂത്രണം ചെയ്തു. കഴിഞ്ഞ മാസം 12ന് വൈകിട്ട് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അസ്‌ലമിനെ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വളയത്തെ പാര്‍ട്ടിപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ പൊലിസ് അന്വേഷണം നടന്നിരുന്നത്. ഇതേതുടര്‍ന്ന് അന്വേഷണസംഘത്തെ മാറ്റി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
തുടക്കത്തില്‍ കേസ് അന്വേഷണച്ചുമതലയുണ്ടായിരുന്ന എ.എസ്.പി കറുപ്പസാമിയെ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് കേസ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന ഡിവൈ.എസ്.പിമാരെയും മാറ്റുകയായിരുന്നു.
കഴിഞ്ഞാഴ്ച അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന കുറ്റ്യാടി സി.ഐ ടി. സജീവനെയും ഇപ്പോള്‍ ചുമതലയില്‍ നിന്നും മാറ്റി. കേസന്വേഷണത്തിലെ അലംഭാവത്തില്‍ പ്രതിഷേധിച്ച് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു .
21ന് രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന പ്രതിഷേധ സംഗമം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 22ന് വൈകിട്ട് മൂന്നിന് നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന സായാഹ്നം മുന്‍ മുഖ്യമന്ത്രിയും ഉദ്ഘാടനം ചെയ്യും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.