2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം വണ്‍ പുതിയ ഫീച്ചറില്‍

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ് കമ്പനികള്‍. പുതിയ ഫീച്ചറുകള്‍ കുത്തിനിറച്ചും റാമിന്റെയും റോമിന്റെയും സ്‌റ്റോറേജ് കപ്പാസിറ്റി വര്‍ധിപ്പിച്ചും ജനപ്രിയമാക്കാനുള്ള തിരക്കിലാണ് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതക്കളായ റെഡ്മിയും അസ്യൂസും സാംസങും.

ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ച് മുന്നേറുന്ന റെഡ്മി ഫോണുകള്‍ക്ക് വെല്ലുവിളിയായി അസ്യുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം വണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. പ്രധാനമായും റെഡ്മി നോട്ട് ഫൈവ് പ്രോക്കാണ് വെല്ലുവിളിയായിരിക്കുന്നത്.

നിരവധി പ്രത്യേകളുമായാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം വണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. പ്രധാനമായും റാമിലും ക്യാമറയിലുമാണ് സവിശേഷതകള്‍. 16, 5 മെഗാപികസല്‍ ഡബിള്‍ ക്യാമറയാണ് ഫ്രണ്‍ണ്ടില്‍. 13, 5 മെഗാപിക്‌സല്‍ പിന്‍കാമറയും നല്‍കുന്നു.

5.99 ഇഞ്ച് എച്ച്ടി ഡിസ്‌പ്ലെയും സ്‌നാഡ്രാകണ്‍ 636 ഒക്്റ്റാകോറും ആണ്‍ഡ്രോയിഡ് 8.1 ഓറിയോ ഓയസുമാണ്. ഫിന്‍ങ്കര്‍ പ്രിന്റ് ഫൈസ് ലോക്ക് സെക്ക്യൂരിറ്റിയും നല്‍കുന്നു.

5000 Amh ലുള്ള ബാറ്ററിയും ഫാസ്റ്ററ്റ് ചാര്‍ജിങ്ങും പ്രത്യേകതയാണ്. 3ജിബി റാമ് 32 ജിബി റോമിന് 10,999 രൂപയും 4ജിബി റാമ് 64 ജിബി റോമ് 12,999രൂപയും 6ജിബി റാമിന് 64 ജിബി റോമിന് 14,999 രൂപയുമാണ് ഫഌപ്പ്കാര്‍ട്ടില്‍ വില ഇട്ടിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.