2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

അസാപ് സമ്മര്‍ സ്‌കില്‍ സ്‌കൂളില്‍ നൈപുണ്യ വികസന പരിപാടി

അസാപ് സമ്മര്‍ സ്‌കില്‍ സ്‌കൂളില്‍ നൈപുണ്യ വികസന പരിപാടി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

15 -25 വയസ്സ് പ്രായപരിധിയില്‍പ്പെടുന്നവര്‍ക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു തൊഴില്‍ നൈപുണ്യ കോഴ്‌സ് തിരഞ്ഞെടുക്കാം. തൊഴില്‍ സാധ്യതയുള്ള നിരവധി തൊഴില്‍മേഖലകളില്‍ നിന്നുള്ള കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോഴ്‌സില്‍ തൊഴില്‍ നൈപുണ്യം ആര്‍ജ്ജിക്കുന്നതിനുതകുന്ന പ്രാക്ടിക്കല്‍, ഇന്റേണ്‍ഷിപ്പ് എന്നിവയും ഉള്‍പ്പെടും. താല്പര്യമുള്ളവര്‍ www.asapkerala.gov.in/sss ല്‍ ഫെബ്രുവരി എട്ടിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0471 2772500/9497469712.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.