2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അസാധുവാക്കിയ 80 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1,000 രൂപ നോട്ടുകളില്‍ 80 ശതമാനവും ബാങ്കുകളിലെത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധി. നോട്ട് അസാധുവാക്കിയ അന്നു മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കണക്ക് ്പ്രകാരം 12.44 ലക്ഷം കോടി രൂപയാണ് ഇതുവരെയെത്തിയത്. ഇനി 1.66 ലക്ഷം കോടി മാത്രമാണ് തിരിച്ചെത്താനുള്ളത്.

നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുന്‍പ് 14 ലക്ഷം കോടിയുടെ 500, 1,000 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഈ മാസം 31 വരെയാണ് പഴയ 500, 1,000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിയുക.

പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരമായി ബാങ്ക് കൗണ്ടറുകള്‍ വഴിയും എ.ടി.എം വഴിയുമായി 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് അറിയിച്ചു.,


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.