2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അസമില്‍ മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടുന്നു

 

ഗുവാഹത്തി: അസമില്‍ സര്‍ക്കാര്‍ സഹായത്തിലുള്ള മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. ഇവ ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ സാധാരണ സ്‌കൂളുകളായി പരിവര്‍ത്തിപ്പിക്കുമെന്നും അസം ധനമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. സംസ്ഥാനത്ത് 1200 മദ്‌റസകളും 200 സംസ്‌കൃത സ്‌കൂളുകളുമാണുള്ളത്. പറഞ്ഞു. അസമില്‍ സ്വകാര്യമായി പ്രവര്‍ത്തിക്കുന്ന 2000ത്തോളം മദ്‌റസകളുടെയും സംസ്‌കൃത സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. മതസ്ഥാപനങ്ങളിലും ഭൗതിക വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.