2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

അഷ്ടമിച്ചിറയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

മാള: അഷ്ടമിച്ചിറയില്‍ ജലനിധി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അഷ്ടമിച്ചിറ എല്‍.പി സ്‌കൂള്‍ റോഡിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
ഏതാനും ആഴ്ച്ചകളായി ഇവിടെ കുടിവെള്ളം പാഴാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
വടമയിലും ഏതാനും ആഴ്ച്ചകളായി ജലനിധി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. വടമ ജങ്ഷനില്‍ സെന്റ് ജോസഫ് ചാപ്പലിന് മുന്നിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കുടിവെള്ളം റോഡരികിലൂടെ മേക്കാട് ജങ്ഷനിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയാന്‍ ജലനിധി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. നാട്ടുകാര്‍ ജലനിധി അധികൃതരെ അറിയിച്ചിട്ടും കുടിവെള്ളം പാഴാകുന്നത് തടയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.