2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

‘അശ്വമേധം’ കുഷ്ഠരോഗ നിര്‍ണയ കാംപയിന്‍ ഇന്നു മുതല്‍

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ലെപ്രസി ഡിവിഷന്‍ സെന്ററിന്റെ നിര്‍ദേശപ്രകാരമുള്ള എന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാംപയിന്‍ ‘അശ്വമേധം’ഇന്ന് മുതല്‍ 18 വരെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടക്കും. ഇന്നു രാവിലെ 11ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഒരു പുരുഷ വളണ്ടിയറും ഒരു വനിതാ വളണ്ടിയറും ഉള്‍പ്പെടുന്ന സെര്‍ച്ച് ടീം ഈ ദിവസങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് ആളുകളെ പരിശോധിക്കുകയും കുഷ്ഠരോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.