2018 July 16 Monday
തന്നില്‍ നിന്ന് പറന്നകലുന്നതിനെ പിന്തുടരാനാണ് മനുഷ്യന്റെ ജന്മവാസന. തന്നെ പിന്തുടരുന്നവയില്‍ നിന്നവന്‍ പറന്നകലുകയും ചെയ്യുന്നു
-വോള്‍ടയര്‍

അശ്ലീല സി.ഡി വിവാദം; ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

ഗാന്ധിനഗര്‍: പട്ടേല്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് പ്രഖ്യാപിച്ചിരിക്കെ ഹാര്‍ദ്ദിക് പട്ടേലിനെതിരായ അശ്ലീല സി.ഡി പുറത്തുവന്നു. എന്നാല്‍ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ മനപൂര്‍വമുണ്ടാക്കിയതാണ് സി.ഡിയെന്നും ഇതില്‍ പരാമര്‍ശിക്കുന്ന ആള്‍ താനല്ലെന്നും ഹാര്‍ദ്ദിക്ക് പട്ടേല്‍ പറഞ്ഞു.
ഒരു ഹോട്ടല്‍ മുറിയില്‍ സ്ത്രീയൊടൊപ്പം ഹാര്‍ദ്ദിക് നില്‍ക്കുന്നതായ സി.ഡിയാണ് പുറത്തുവന്നത്. പ്രാദേശിക ചാനലുകളില്‍ ഇത് വന്നതോടെ ഗുജറാത്തില്‍ വന്‍കോളിളക്കമാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ ബി.ജെ.പി കരുതിക്കൂട്ടിയുണ്ടാക്കിയതാണ് ഇതെന്ന് ഹാര്‍ദ്ദിക് പട്ടേല്‍ ആരോപിച്ചു.ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.