2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

അശ്ലീല വീഡിയോ പങ്കുവച്ചു; 32 പേരെ കംബോഡിയ യു.എസ് എംബസിയില്‍നിന്നു പുറത്താക്കി

പ്‌നോംപെന്‍: ഫേസ്ബുക്ക് മെസഞ്ചര്‍ ഗ്രൂപ്പില്‍ അശ്ലീല വിഡിയോ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കംബോഡിയ യു.എസ് എംബസിയിലെ 32 ജീവനക്കാരെ പുറത്താക്കി. എംബസി ജീവനക്കാരുടെ അനൗദ്യോഗിക ഗ്രൂപ്പിലാണ് കൗമാരക്കാരുടെയടക്കം അശ്ലീല വിഡിയോകളും ചിത്രങ്ങളും പങ്കുവച്ചത്.
ഒരു ജീവനക്കാരന്റെ ഭാര്യയാണ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോകളും ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് എംബസിയിലെ മുതിര്‍ന്ന വൃത്തങ്ങള്‍ക്കു പരാതി നല്‍കുകയായിരുന്നു. പരാതി എംബസി വൃത്തങ്ങള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്(എഫ്.ബി.ഐ) കൈമാറുകയും ചെയ്തു. പിന്നീട് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ പരാതി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രൂപ്പില്‍ അംഗങ്ങളായ 32 ജീവനക്കാരെ എംബസിയില്‍നിന്നു പുറത്താക്കിയത്.
കംബോഡിയക്കാരും കംബോഡിയ-അമേരിക്കക്കാരുമാണ് പുറത്താക്കപ്പെട്ടത്. സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ തുടങ്ങിയവരായിരുന്നു ഇവരെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു. നയതന്ത്രജ്ഞര്‍ ആരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.