2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

അശരണര്‍ക്ക് ‘അലിവി’ന്റെ സ്പര്‍ശം

ഏര്യം: നിര്‍ധന കുടുംബത്തിനു വീടു നിര്‍മിച്ചു നല്‍കി മാതൃകയാവുകയാണു കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് അലിവ് ചാരിറ്റബിള്‍ സൊസൈറ്റി.  ആലക്കാട് സ്വദേശി ആലിമുഹമ്മദും കുടുംബവും പ്ലാസ്റ്റിക് കൂരയില്‍ അന്തിയുറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഭാര്യയും നാലു മക്കളും ജന്മനാ വൈകല്യവുമായി ജനിച്ച പേരക്കുട്ടിയും അടങ്ങുന്ന കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നതു സ്വപ്നം മാത്രമായിരുന്നു. വീടു നിര്‍മിക്കുന്നതിനായി അഞ്ചുസെന്റ് സ്ഥലം ഒരു സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കി. പ്രവാസി സുഹൃത്തുക്കളും നാട്ടുകാരും ഒരേ മനസോടെ ഈ ഉദ്യമത്തില്‍ പങ്കാളികളായി.
എട്ടുലക്ഷം രൂപ ചെലവിലാണു മൂന്നു ബെഡ് റൂമും അടുക്കളയും സിറ്റൗട്ടുമുള്ള ഭവനം ഒരുക്കിയത്. ദുരിതമനുഭവിക്കുന്ന പത്തോളം നിര്‍ധന കുടുംബങ്ങള്‍ക്കു വീടൊരുക്കി കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ഉദാരമതികളുടെ സഹായത്തോടെ ഇതിനോടകം നടത്തി കഴിഞ്ഞു.
സൗജന്യ കുടിവെള്ള വിതരണ പദ്ധതിയും നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായവും സൊസൈറ്റി ഏറ്റെടുത്തു നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.