2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

അവാര്‍ഡ് സമര്‍പ്പണവും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനവും

 

പാലാ: ആരോഗ്യ പരിചരണരംഗത്ത് കരുണയുടെ സാന്ത്വനവുമായി നിലകൊള്ളുന്നവര്‍ക്കുവേണ്ടി കോട്ടയം സി.എം.ഐ സെന്റര്‍ ജോസഫ്‌സ് പ്രവിശ്യ സാമൂഹ്യക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ കാരുണ്യസ്പര്‍ശം അവാര്‍ഡിന് നവജീവന്‍ പി.യു. തോമസ് അര്‍ഹനായി.
പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ ഇന്നു രാവിലെ 9.30നു നടക്കുന്ന സമ്മേളനത്തില്‍ ജോസ് കെ. മാണി എം.പി അവാര്‍ഡ് സമ്മാനിക്കും. കോട്ടയം സെന്റ് ജോസഫ് പ്രവിശ്യ പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ സി.എം.ഐ അധ്യക്ഷനാകും. വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന സ്‌നേഹകിരണം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ജീവിതശൈലീരോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. ഡി. സുരേഷ് ബാബു നയിക്കുന്ന ശില്‍പശാലയും ഉണ്ടായിരിക്കും.
സി.എം.ഐ കോര്‍പറേറ്റ് മാനേജര്‍ ഫാ. സാബു കൂടപ്പാട്ട്, അരുണ്‍ ജോസഫ്, അലക്‌സ് കുര്യന്‍ സംസാരിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.