2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അവാര്‍ഡ് വിതരണവും റമദാന്‍ റിലീഫും

ആലുവ : ബദറുല്‍ ഹുദാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും മുസ്‌ലിംലീഗ് കണിയാംകുന്ന് ശാഖയുടേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ് വിതരണവും റമദാന്‍ റിലീഫും വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ നിര്‍വഹിച്ചു.
സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ഇസ്മിറാ ബഷീര്‍ കോട്ടിലാനും, അനീസ് കെ. ഹസ്സന്‍ കാഞ്ഞിരത്തിലിനും ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി. ശാഖാ പ്രസിഡന്റ് സി.എം. മുഹമ്മദ് സ്വാഗതവും, സെക്രട്ടറി സി.എ അബ്ദുള്‍ ജലീല്‍, ഷീന സോജന്‍, എം.എം നാദിര്‍ഷ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ബദറുല്‍ ഹുദാ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി സഹദ് നന്ദി പറഞ്ഞു.
പെരുമ്പാവൂര്‍: വനിതാ ലീഗ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തില്‍ റമദാന്‍ റിലീഫ് നടത്തി. നിര്‍ധന രോഗികള്‍ക്കുള്ള സഹായവിതണം പ്രസിഡന്റ് ഷാജിത നൗഷാദ് ഉദ്ഘാടനം ചെയതു. ജ
നറല്‍ സെക്രട്ടറി നജ്മ ഹൈദ്രോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി ചെയര്‍പേഴ്‌സണ്‍ നൂര്‍ജഹാന്‍ സക്കീര്‍, ഹാജറ ചെറുവേലിക്കുന്ന്, ആസിയ, സുബൈദ, ആയിശ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍: മുസ്ലിം ലീഗ് മൗലൂദ് പുര ശാഖ കമ്മറ്റിയുടെ നേതൃത്യത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് വിതരണീ നടത്തി. മുതിര്‍ന്ന നേതാവ് എന്‍.എം പരീത് വിതരണോദ്ഘാടനം നടത്തി.
ശാഖാ പ്രസിഡണ്ട് ഇ.കെ അബൂബക്കര്‍ അധ്യക്ഷനായിരുന്നു. ജന:സെക്രട്ടറി കെ.കെ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എ.എം സലീം, അബ്ദുല്‍ ഖാദര്‍, എന്‍.എം ജിബിന്‍ഷ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.