2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അവസാന നാലില്‍ ആര്?

മോസ്‌കോ: 2018 ലോകകപ്പ് അവസാന നാളുകളിലേക്ക് അടുക്കുംതോറും റഷ്യയില്‍ പുതിയ ചാംപ്യന്മാരുടെ പിറവിക്ക് സാധ്യതകള്‍ ഏറെയാണ്. 

അട്ടിമറികള്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കരുത്തന്മാരെ ചവിട്ടി പുറത്താക്കി അവസാന എട്ടില്‍ കടന്നവര്‍ ചില്ലറക്കാരല്ല. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചം. അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും മടക്കം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പക്ഷേ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് എന്തും സംഭവിക്കുന്ന ഫുട്‌ബോളില്‍ ഇത് സ്വാഭാവികമാണ്.
ആദ്യ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ 4-3ന് കീഴടക്കിയാണ് ഫ്രാന്‍സ് അവസാന എട്ടില്‍ കടന്നുകൂടിയത്. ശേഷം പോര്‍ച്ചുഗലിനെ 1-2ന് പരാജയപ്പെടുത്തി ഉറുഗ്വെയും സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റഷ്യയും ക്വാര്‍ട്ടറിലെത്തി.
ബ്രസീലും ഇംഗ്ലണ്ടും ഫ്രാന്‍സും ബെല്‍ജിയവുമാണ് ക്വാര്‍ട്ടറിലെത്തിയ കരുത്തന്മാര്‍. റഷ്യ, ക്രൊയേഷ്യ, സ്വീഡന്‍, ഉറുഗ്വെ എന്നിവരാണ് അവസാന എട്ടിലെത്തിയ മറ്റു ടീമുകള്‍. സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.
ആദ്യ മത്സരത്തില്‍ ഉറുഗ്വെ ഫ്രാന്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബ്രസീലും ബെല്‍ജിയവുമാണ് ഏറ്റുമുട്ടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News