2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അവസാന തീര്‍ഥാടക വിമാനം നാളെ; ആഭ്യന്തര ഹാജിമാരും നാളെ മുതല്‍ യാത്ര തുടങ്ങും

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനായുള്ള തീര്‍ഥാടക സംഘങ്ങളെ വഹിച്ചുള്ള അവസാന വിമാനം നാളെ. ഇതോടെ ഹജ്ജ് ടെര്‍മിനല്‍ താല്‍ക്കാലികമായി അടക്കും.
ഇരുപതുലക്ഷത്തോളം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന ഈ വര്‍ഷം ഇതിനകംതന്നെ ബഹുഭൂരിപക്ഷവും എത്തിച്ചേര്‍ന്നിട്ടുണ്ടണ്ട്. ഇന്നും നാളെയുമായി ബാക്കിയുള്ള തീര്‍ഥാടകര്‍കൂടി എത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. ഇതുവരെയുള്ള തീര്‍ഥാടകരില്‍ മുന്‍വര്‍ഷത്തേക്കാള്‍ ആറുശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ദുല്‍ഹിജ്ജ എട്ടിന് തമ്പുകളുടെ നഗരിയായ മിനായിലേക്ക് മക്കയില്‍നിന്നും തീര്‍ഥാടക പ്രവാഹം തുടങ്ങുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിനു തുടക്കമാകും.
കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവും വ്യാഴാഴ്ചത്തോടെ അവസാനിക്കും. ഇന്ത്യയില്‍ നിന്നുള്ള അവസാന വിമാനവും വ്യാഴാഴ്ചയാണ്.
ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം. 300 തീര്‍ഥാടകരുമായി വ്യാഴാഴ്ച രാവിലെ 7.15 നാണ് വിമാനം ജിദ്ദയിലെത്തുക. കൊച്ചിയില്‍നിന്നു 410 തീര്‍ഥാടകരുമായി കേരളത്തില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനവും വ്യാഴാഴ്ച പുലര്‍ച്ചെ 3.30നു ജിദ്ദയിലെത്തും. പാകിസ്താന്‍, ഇന്തോനേഷ്യ, ഇന്ത്യ, ബംഗ്ലാദേശ്, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പതിവുപോലെ ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ അയച്ചിട്ടുള്ളത്.ആഭ്യന്തര ഹാജിമാര്‍ ദുല്‍ഹിജ്ജ വെള്ളിയാഴ്ച മക്കയെ ലക്ഷ്യമാക്കി നീങ്ങും. എന്നാല്‍, മദീന സന്ദര്‍ശനം ഹജ്ജിനു മുന്‍പ് ഉദ്ദേശിക്കുന്ന ആളുകള്‍ വ്യാഴാഴ്ച തന്നെ യാത്ര പുറപ്പെടും.
ഉദ്ദേശിച്ച സമയത്ത് മക്കയില്‍ എത്തിച്ചേരുകയാണെങ്കില്‍ ഇവര്‍ മക്കയില്‍ പ്രവേശിച്ച ഉടന്‍ ഖുദൂമിന്റെ ത്വവാഫിന് ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക. തിരക്കുകളിലും മറ്റും പെട്ട് നിശ്ചിത സമയത്തിനുള്ളില്‍ മക്കയില്‍ എത്തിച്ചേരാന്‍ കഴിയാത്തവരും മക്കാനിവാസികളായ ഹാജിമാരും ശനിയാഴ്ച മുതല്‍ നേരെ ടെന്റുകള്‍ ലക്ഷ്യമാക്കി യാത്രതിരിക്കും.
യൗമുതര്‍വ്വിയതിന്റെ ദിനമായ ദുല്‍ഹിജ്ജ എട്ട് ഞായറാഴ്ച ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാദിനത്തിന് വേണ്ടണ്ടിയുള്ള ഒരുക്കത്തിലായിരിക്കും.
രാത്രിയോടെ അറഫ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാര്‍ ദുല്‍ഹിജ്ജ ഒന്‍പതിന് മധ്യാഹ്ന നിസ്‌കാരത്തോടുകൂടി ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫയില്‍ പ്രവേശിക്കും. തിങ്കളാഴ്ചയാണ് മഹത്തായ അറഫ സംഗമം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.