2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അവസാന തീര്‍ഥാടക വിമാനം ചൊവ്വാഴ്ച

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനായുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവിനു അവസാനമായി, ഹജ്ജ് ടെര്‍മിനല്‍ ദുല്‍ഹജ്ജ് നാലിന് താത്കാലികമായി അടക്കും. കര മാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവ് വെള്ളിയാഴ്ചയോടെ അവസാനിച്ചിരുന്നുവെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ അവസാന സംഘങ്ങള്‍ പുണ്യ ഭൂമിയിലേക്ക് സെപ്തംബര്‍ ആറോടെ എത്തിച്ചേരുന്നതിനുള്ള ഒഴുക്ക് തുടരുകയാണ്. 

പതിനാലു ലക്ഷം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന ഈ വര്‍ഷം, ഇതുവരെ പത്തര ലക്ഷത്തോളം ഹാജിമാരാണ് പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നത് . ബാക്കിയുള്ള ഹാജിമാര്‍ അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരും. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് തിങ്കളാഴ്ചയോടെ അവസാനിക്കും. പാകിസ്താന്‍, ഇന്ത്യോനേഷ്യ, ഇന്ത്യ, ബംഗ്‌ളാദേശ്, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് പതിവു പോലെ ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ അയച്ചിട്ടുള്ളത്. ഇപ്പോള്‍ വരുന്ന തീര്‍ഥാടകര്‍ മക്കയിലാണ് താമസിക്കുന്നതെങ്കിലും മദീനയില്‍ ഇപ്പോഴുള്ള തീര്‍ഥാടകര്‍ ദുല്‍ഹജ്ജ് അഞ്ചോടു കൂടെ മക്കയില്‍ എത്തിച്ചേരും. തീര്‍ഥാടകര്‍ ഒരേ സമയം മക്കയില്‍ എത്തുമ്പോഴുള്ള കടുത്ത തിരക്ക് കണക്കിലെടുത്തു കണിശമായ സുരക്ഷാ മുന്‍കരുതലുകളാണ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News