2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അവശ്യസാധനങ്ങളെത്തിച്ച് പ്രവാസി ലീഗ്

 

കൂത്തുപറമ്പ്: പ്രളയ ദുരിതമനുഭവിക്കുന്ന ആറളം, കീഴ്പള്ളി മേഖലയിലെ നൂറോളം കുടുംബങ്ങള്‍ക്കു പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാംഘട്ടമായി കമ്പിളി പുതപ്പുകള്‍, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, നിസ്‌കാരക്കുപ്പായം, മുസല്ല തുടങ്ങിയവ കീഴ്പള്ളി ചാന്തുരുത്തി കോളനിയില്‍ എത്തിച്ചു. കെ.സി അബ്ദുല്ല ഹാജി അധ്യക്ഷനായി. ആറളത്തെ ആദ്യകാല മുസ്‌ലിംലീഗ് നേതാവ് വി.വി ഇബ്രാഹിമും പ്രഞ്ചായത്ത് അംഗം റൈഹാനത്ത് സുബിയും ചേര്‍ന്ന് വസ്തുക്കള്‍ ഏറ്റുവാങ്ങി. ഉമര്‍ വിളക്കോട്, ആവലം ബഷീര്‍, കുടുംബം മുഹമ്മദ്, വി.പി അബ്ദുല്ല ഹാജി, ഇ.എം ബഷീര്‍, കെ.പി മഹമൂദ്, ഒ. അബ്ദുറഹിമാന്‍, മൂസ പുല്ലൂക്കര, സി.എച്ച് അലി ഹാജി, കെ.പി അബ്ദുറഹീം, ഹമീദ്, ഖാദര്‍, പലേക്കോടന്‍ മൂസക്കുട്ടി സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.