2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അവല്‍ ഉപ്പുമാവ്

ടി.വി ലൈല

 

ചേരുവകള്‍

അവല്‍ 3 കപ്പ്
സവാള -2 നേര്‍മയായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
കപ്പലണ്ടി – ഒരു പിടി
പച്ചമുളക് – 3
കടുക് – 1 ടീസ്പൂണ്‍
കടലപരിപ്പ് – 1 ടീസ്പൂണ്‍
ജീരകം – ഒരു നുള്ള്
മഞ്ഞള്‍ പൊടി – ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

 

തയാറാക്കുന്നവിധം

മൂന്നു കപ്പ് അവലിന് ഒന്നര കപ്പ് വെള്ളം എന്ന കണക്കില്‍ അവല്‍ നനച്ചു മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം ഇട്ട് പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക. കടലപരിപ്പും കപ്പലണ്ടിയും ചുവക്കെ വറുക്കുക, മഞ്ഞള്‍ പൊടിയും കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ടു വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക. അവല്‍ ഉപ്പുമാവ് തയ്യാര്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.