
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അവയവദാന സംരംഭമായ കെ.എന്‍.ഒ.എസും (മൃതസഞ്ജീവനി) ദക്ഷിണ കേരള മഹായിടവക സ്ത്രീജനസഖ്യവും സംയുക്തമായി സംഘടിപ്പിച്ച ‘കാരുണ്യാമൃതം’ ബോധവത്ക്കരണ പരിപാടി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. മരണാനന്തര അവയവദാന സമ്മതപത്രം മഹായിടവക സ്ത്രീജനസഖ്യം പ്രസിഡന്റ് ഷെര്‍ളി റസാലം ബിഷപ്പമ്മയില് നിന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഏറ്റു വാങ്ങി കെ.എന്‍.ഒ.എസ്. സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന് നല്കി.
ബിഷപ്പ് റൈറ്റ്. റവ. എ. ധര്‍മ്മരാജ് റസാലം ചടങ്ങില്‍ അധ്യക്ഷനായി. മഹായിടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ. എന്‍. സെല്‍വരാജ്, ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ബെന്നറ്റ് എബ്രഹാം, മുന്‍ മഹായിടവക ഔദ്യോഗിക ഭാരവാഹികളായ ഡി. ലോറന്‍സ്, റവ.റ്റി. സെല്വരാജന്, റവ. ഡി. ജേക്കബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മൃതസഞ്ജീവനി കോ-ഓഡിനേറ്റര്‍മാരായ അനീഷ് പി.വി., വിനോദ് കുമാര്‍ എസ്.എല്‍. എന്നിവര്‍ മരണാനന്തര അവയവദാനത്തെപ്പറ്റി ക്ലാസെടുത്തു.