2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അവധി ദിനത്തില്‍ വില്‍പനക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ പിടിയില്‍

വെഞ്ഞാറമൂട്: അവധി ദിനത്തില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടി. നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ഷിബുവിന്റെ നേത്യത്വത്തില്‍ വെമ്പായം കൊപ്പം എന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഏഴ് കുപ്പികളിലായി വില്‍പനക്കായി സൂക്ഷിച്ചിരുന്ന 3.500 ലിറ്റര്‍ വിദേശമദ്യവും വില്‍പന നടത്തിയ ആളെയും പിടികൂടിയത്. മദ്യം വില്‍പന നടത്തുന്നതിനിടയിലാണ് ഇയാള്‍ എക്‌സൈസ് പിടിയിലാകുന്നത്. കൊപ്പം രാമകൃഷ്ണാലയത്തില്‍ അജികുമാര്‍ (39) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി.എല്‍.ഷിബു, ഇന്‍സ്‌പെക്ടര്‍ ശങ്കര്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗോപകുമാര്‍, ബൈജു, ബിജു, രമ്യ, ഡ്രൈവര്‍ സജീബ് പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News