2019 January 18 Friday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

അവഞ്ചര്‍ 150 വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങി ബജാജ്

ഫെബ്രുവരിയോടെ അവഞ്ചര്‍ 150 വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങി ബജാജ്. പകരം അവഞ്ചര്‍ 180 യെ വിപണിയിലെത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. പരിഷ്‌കരിച്ച രൂപത്തിലും ഭാവത്തിലുമാണ് അവഞ്ചര്‍ 180 എത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്ന പുത്തന്‍ ഫീച്ചറുകള്‍ പുതിയ അവഞ്ചര്‍ 180യില്‍ പ്രതീക്ഷിക്കാം.

180യില്‍ നിന്നും കടമെടുത്ത 178.2 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍, ഓയില്‍കൂള്‍ഡ് എഞ്ചിന്‍ 17 ബി.എച്ച്.പി കരുത്തും 14 എന്‍.എം ടോര്‍ക്കും നല്‍കി അവഞ്ചര്‍ 180യെ കരുത്തനാക്കുന്നു. ഇന്‍ട്രൂഡര്‍ 150 യിലും കുറഞ്ഞ വിലയില്‍ ബജാജ് അവഞ്ചര്‍ 180 പ്രതീക്ഷിക്കാം. നിലവില്‍ അവഞ്ചര്‍ 150യുടെ എക്‌സ്‌ഷോറൂം വില 81,459 രൂപയാണ്. ഏകദേശം 5,000 രൂപ വില വര്‍ധനവിലാകും അവഞ്ചര്‍ 180 ബജാജ് നിരത്തില്‍ എത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.