2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

അഴിമതി കേസ്: ഖാലിദ സിയയ്ക്കു ജാമ്യം

ധാക്ക: അഴിമതി കേസില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ജാമ്യം. ബംഗ്ലാദേശിലെ ഹൈക്കോടതിയാണ് അവര്‍ക്കു നാലുമാസത്തേക്ക് ജാമ്യം അനുവദിച്ചത്.
ഇതോടെ, ഡിസംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി) പിന്‍വലിച്ചേക്കും. സിയയുടേത് അന്യായമായ ജയില്‍വാസമാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് കേസെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ബി.എന്‍.പി തീരുമാനിച്ചിരുന്നു.
സിയയുടെ കീഴിലുള്ള ചാരിറ്റി സംഘടനയ്ക്കു ലഭിച്ച കോടികളുടെ വിദേശ സഹായം വകമാറ്റി ചെലവഴിച്ചെന്ന കേസിലാണ് കഴിഞ്ഞ മാസം എട്ടിന് ബംഗ്ലാദേശ് കോടതി അവരെ ജയിലിലടച്ചത്. അഞ്ചു വര്‍ഷത്തേക്കായിരുന്നു ജയില്‍ശിക്ഷ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.