2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

അഴിമതിയില്‍ കേന്ദ്ര-സംസ്ഥാന മത്സരമെന്ന് എം.എം ഹസന്‍

 

മലപ്പുറം: അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പരസ്പരം മത്സരിക്കുകയാണെന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഊരകം പഞ്ചായത്ത് യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരു സര്‍ക്കാരുകളും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍പോലും കഴിയുന്നില്ല. അക്രമവും അഴിമതിയും മാത്രമാണ് നടക്കുന്നത്. ഫാസിസവും മാര്‍കിസവും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കുവേണ്ടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് രണ്ട് സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്നു മുഖ്യപ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അഡ്വ. ഗിരീഷ് കുമാര്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍, എം.എല്‍.എമാരായ എം.കെ മുനീര്‍, എന്‍. ശംസുദ്ദീന്‍, ടി.വി ഇബ്രാഹിം, എ.പി അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, കെ. മുഹമ്മദുണ്ണി ഹാജി, ഇ. മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ കോയ തങ്ങള്‍, എം.കെ അബ്ദുല്‍ മജീദ് സംസാരിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.