2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അല്‍ഖോബാര്‍ എസ്. ഐ. സി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

 

ദമാം: സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അല്‍കോബാര്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ ഓഫീസില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മൗലവി അറക്കല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മരക്കാര്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ച യോഗം സമസ്ത ഈസ്റ്റേണ്‍ പ്രോവിന്‍സ് പ്രസിഡന്റ് സുഹൈല്‍ ഹുദവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജലാല്‍ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈസ്റ്റേണ്‍ പ്രോവിന്‍സ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പൂനൂര്‍, നൗഫല്‍ മാവൂര്‍, സൈനുദ്ദീന്‍ ഹുദവി സംസാരിച്ചു.
ഭാരവാഹികള്‍: സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ മൊഗ്‌റാല്‍ (ചെയര്‍മാന്‍), അബ്ദുല്‍ നാസര്‍ അസ്അദി & ദാരിമി, (പ്രസിഡന്റ്), മുസ്തഫ പൂക്കാടന്‍ (ജനറല്‍ സിക്രട്ടറി), ഇഖ്ബാല്‍ ആനമങ്ങാട് (ട്രഷറര്‍). സഹഭാരവാഹികള്‍: മുഹമ്മദലി ഫൈസി, മരക്കാര്‍ കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് കടവനാട്, മുഹമ്മദ് ഷാജി കായംകുളം (വൈസ് ചെയര്‍മാന്‍മാര്‍), ഖാളി മുഹമ്മദ് (ഖാളി മുഹമ്മദ്), അലി അക്ബര്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ മൗലവി സ്റ്റാര്‍, അബ്ദുല്‍ അസീസ് കൊളന്‍കരെ, മുജീബ് ഈരാറ്റുപേട്ട, മുഹമ്മദ് പുതുക്കുടി (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ റഹ്മാന്‍ ഉദുമ (വര്‍ക്കിംഗ് സെക്രട്ടറി), സൈനുദ്ദീന്‍ ഹുദവി, സഹീര്‍ കണ്ണൂര്‍, നൗഫല്‍ മാവൂര്‍, ഇസ്മായില്‍ കെ. സി. റോഡ്, ശിഹാബ്. വി. പി (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുല്‍ റഷീദ് തവക്കല്‍ (ഓഫീസ് സെക്രട്ടറി), മുഹമ്മദ് ജലാല്‍ മൗലവി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സിദ്ധീഖ് പാണ്ടികശാല (മീഡിയ കണ്‍വീനര്‍).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.