2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അലെപ്പോ: യു.എസ്- റഷ്യ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാറായില്ല

കെറിയും ലാവ്‌റോസും കൂടിക്കാഴ്ച നടത്തിയെങ്കിലും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കരാര്‍ ആയിട്ടില്ല

 

 

അലെപ്പോ: കലാപകലുഷിതമായ സിറിയയിലെ അലെപ്പോ നഗരത്തില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കരാറുണ്ടാക്കുന്നതിനു വേണ്ടി യു.എസ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്‌റോസും കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

2012 മുതല്‍ അലെപ്പോ നഗരത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന്റെ കൈവശവും മറ്റൊരു ഭാഗം വിമതരുടെ കൈയ്യിലുമാണ്. പടിഞ്ഞാറന്‍ അലെപ്പോ സര്‍ക്കാരിന്റെയും കിഴക്കന്‍ അലെപ്പോ വിമതരുടെ കൈവശവുമാണ്.

ഇവിടെ രക്തരൂക്ഷിതമായ ആക്രമണം നടക്കുന്നത്. റഷ്യയുടെ പിന്തുണയോടെയാണ് ബഷാര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിമതര്‍ക്കു നേരെ ആക്രമണം നടത്തുന്നത്.

അലെപ്പോയില്‍ സാധാരണക്കാരെ രക്ഷിക്കുന്നതിനു വേണ്ടി സിറിയന്‍ സേന ആക്രമണം നിര്‍ത്തിയതായി ലാവ്‌റോസിനെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യു.എന്നും സിറിയന്‍ സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കെറിയും ലാവ്‌റോസും കൂടിക്കാഴ്ച നടത്തിയത്.

അലെപ്പോയുടെ പുരാതന നഗര ഭാഗം സിറിയന്‍ സേന കഴിഞ്ഞദിവസം വിമതരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കൂടാതെ ബാബ് അല്‍ നെയ്‌റാബ്, അല്‍ മാദി, സാല്‍ഹന്‍ പ്രദേശങ്ങളും കൈവശപ്പെടുത്തിയതായി സിറിന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.