2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു

ലണ്ടണ്ടന്‍: ഇംഗ്ലണ്ടിന്റെ മികച്ച ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. ഇന്ത്യക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്നാണ് കുക്ക് പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ ഇംഗ്ലണ്ടണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സമീപകാലത്ത് മോശം ഫോമിലാണ് കളിക്കുന്നത്. ഇതാണ് വിരമിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. 161 ടെസ്റ്റുകളില്‍നിന്ന് കുക്ക് 12,254 റണ്‍സ് നേടിയിട്ടുണ്ടണ്ട്. ഇംഗ്ലണ്ടണ്ട് ടീമില്‍നിന്ന് വിരമിച്ചാലും കൗണ്ടണ്ടി ടീം എസ്സെക്‌സിനുവേണ്ടണ്ടി കളി തുടരാനാണ് താരത്തിന്റെ തീരുമാനം. ഇപ്പോഴത്തെ തീരുമാനം ഏറെ ആലോചനകള്‍ക്കുശേഷമാണെന്ന് കുക്ക് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഇംഗ്ലണ്ടിന്റെ ജയത്തിന് പിന്നാലെയായിരുന്നു കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2006ല്‍ ഇന്ത്യയ്‌ക്കെതിരേ നാഗ്പൂരിലായിരുന്നു കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
ആദ്യ ടെസ്റ്റില്‍ തന്നെ കുക്ക് സെഞ്ചുറിയും സ്വന്തമാക്കി. പിന്നീട് പലപ്പോഴും കുക്കിന്റെ കരിയര്‍ ഉയര്‍ന്നും താഴ്ന്നും കൊണ്ടിരുന്നു.
ഇന്ത്യയ്‌ക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടണ്ടിരിക്കുന്ന പരമ്പരയില്‍ ഏഴ് ഇന്നിങ്‌സുകളിലായി രണ്ടണ്ടുതവണ മാത്രമാണ് 20 റണ്‍സ് കടക്കാന്‍ താരത്തിന് കഴിഞ്ഞത്. എക്കാലത്തെയും മികച്ച ടെസ്റ്റ് റണ്‍സ് സ്‌കോറര്‍മാരില്‍ ആറാം സ്ഥാനത്താണിപ്പോള്‍ കുക്കുള്ളത്. സച്ചിന്‍ ടെണ്ടണ്ടുല്‍ക്കര്‍ (15,921), റിക്കി പോണ്ടണ്ടിങ് (13,378), ജാക്വിസ് കാലിസ് (13,289), രാഹുല്‍ ദ്രാവിഡ് (13,288), കുമാര്‍ സംഗക്കാര (12,400) എന്നിവരാണ് കുക്കിന് മുന്‍പിലുള്ളത്. ടെസ്റ്റില്‍ 32 സെഞ്ചുറികള്‍ നേടിയിട്ടുണ്ടണ്ട്. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടണ്ടിന്റെ ക്യാപ്റ്റനായി 24 വിജയങ്ങളും സ്വന്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.