2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

അലിഗഢ് യൂനിവേഴ്സിറ്റി; കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ 2019-20 അധ്യായന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. അലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ ഇപ്പോള്‍ നിലവിലുള്ള കോഴ്‌സുകള്‍ എം.ബി.എ, ബി.എ.എല്‍.എല്‍.ബി (അഞ്ചുവര്‍ഷം), ബി.എഡ് (അറബിക്, ബയോളജിക്കല്‍, സയന്‍സ്, കൊമേഴ്‌സ്, സിവിക്‌സ്, എക്കണോമിക്‌സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ്, ഉറുദു, മലയാളം) തുടങ്ങിയവയാണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിക്കുന്നത്.

അലിഗഢ് മെയിന്‍ കേന്ദ്രത്തിലെ ബി.എ, ബി.എസ്.സി, ബി.കോം തുടങ്ങിയ കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്കും ഈ വര്‍ഷം മുതല്‍ കോഴിക്കോട് സെന്ററുണ്ട്. വിവരങ്ങള്‍ക്ക്: 04933 298 299.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.