2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

അലിഗഢില്‍ പശുവിറച്ചിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് വൈസ്ചാന്‍സലര്‍

അലിഗഢ്: അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ പശുവിറച്ചി വിളമ്പുന്നില്ലെന്ന് വൈസ് ചാന്‍സലര്‍.
ഇവിടെ പശുവിറച്ചി വിളമ്പുന്നെന്നാരോപിച്ച് ബി.ജെ.പിയും വി.എച്ച്.പിയും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനുപുറമേ സിറ്റി മേയര്‍ ശകുന്തള ഭാരതിയുടെ നേതൃത്വത്തില്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റിയുടെ കന്റീന്‍ മെനുവില്‍ ബീഫ് ബിരിയാണി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവിന് ശ്രമിച്ചതെന്നും ബീഫ് ബിരിയാണ് പശുവിറച്ചികൊണ്ടല്ലെന്നും പോത്ത് ഇറച്ചിയാണെന്നും വൈസ് ചാന്‍സലര്‍ വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.