2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അറിവിന്റെ മധുരം പകര്‍ന്ന് ‘കൈയെഴുത്ത് ‘ പരിപാടി

വടകര: ഓര്‍ക്കാട്ടേരി എം.എം ഇംഗ്ലീഷ് മീഡിയം മദ്‌റസയില്‍ ‘കൈയെഴുത്ത് ‘ ചടങ്ങ് നടത്തി. ബലിപെരുന്നാളിനോടനുബന്ധിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ താവഴിയില്‍ നടന്നുവന്ന എഴുത്തിനിരുത്തല്‍ പരിപാടികളാണ് എം.എം മദ്‌റസയും എസ്.ബി.വി യൂനിറ്റും സംയുക്തമായി നടത്തിയത്.
എം.എം കാംപസ് പ്രസിഡന്റ് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി എ.കെ ബീരാന്‍ ഹാജി നിര്‍വഹിച്ചു. റെയ്ഞ്ച് ട്രഷറര്‍ എ.വി അബൂബക്കര്‍ മൗലവി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ സലാം സന്ദേശം നല്‍കി. കബീര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
സദര്‍ മുഅല്ലിം ഹാരിസ് റഹ്മാനി തിനൂര്‍, മുഹമ്മദ് മാജിദ്, മുഹ്‌യിദ്ദീന്‍ ഫൈസി, പി.പി ഉമ്മര്‍ ഹാജി, മുഹ്‌സിന്‍ വാഫി, ഇസ്ഹാഖ് വാഫി, സുമ, സഫീര്‍ കെ.വി, അബ്ദുല്ല റഹ്മാനി, സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ മുഹമ്മദ് സ്വഫ്‌വാന്‍ സി.എച്ച്, മുഹമ്മദ് ശിബില്‍, മുഹമ്മദ് കെ.കെ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News