2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അറിയാനും പ്രതികരിക്കാനും

കെ.വൈ
ന്യൂറോണ്‍

ഡെന്‍ഡ്രോണ്‍ ആവേഗത്തെ കോശ ശരീരത്തിലേക്ക് എത്തിക്കുന്നു
ആക്‌സോണ്‍ :  ആവേഗം കോശ ശരീരത്തില്‍നിന്നു വഹിക്കുന്നു
കോശ ശരീരം : ആവേഗത്തെ ആക്‌സോണിലേക്ക് കേന്ദ്രീകരിപ്പിക്കാന്‍ സഹായിക്കുന്നു.
സിനാപ്റ്റിക് നോബ്: ആവേഗം ഇവിടെയെത്തുമ്പോള്‍ ന്യൂറോ ട്രാന്‍സ്മീറ്റര്‍ ആയ അസറ്റൈല്‍ കൊളീന്‍  സ്രവിക്കപ്പെടുന്നു.
മയലിന്‍ ഉറ: നാഡീ തന്തുവിനെ പൊതിഞ്ഞ് സംരക്ഷിക്കാനും
ആവേഗത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

തലച്ചോര്‍ :
ഭാഗങ്ങള്‍ ധര്‍മങ്ങള്‍

സെറിബ്രം
ജ്ഞാനേന്ദ്രീയങ്ങള്‍ക്കാവശ്യമായ ബോധം, ഭാവന, ചിന്ത, ഓര്‍മ.
ഐച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം

സെറിബെല്ലം
ശരീരത്തിന്റെ തുലനാവസ്ഥ,പേശി പ്രവര്‍ത്തനങ്ങളുടെ ഏകോപനം

മെഡുല്ല
ഒബ്ലോംഗേറ്റ
ഹൃദയ സ്പന്ദനം, ശ്വസനം, അനൈച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം

തലാമസ്
സെറിബ്രത്തതിലേക്കും തിരിച്ചുമുള്ള ആവേഗങ്ങളെ നിയന്ത്രിക്കുന്നു

ഹൈപ്പോതലാമസ്
ആന്തര സമസ്ഥിതി, വിശപ്പ്, ദാഹം എന്നിവയുടെ ഉല്‍ഭവവും നിയന്ത്രണവും

പോണ്‍സ്
സെറിബെല്ലം, സുഷുമ്‌ന, മറ്റ് മസ്തിഷ്‌ക ഭാഗങ്ങള്‍ എന്നിവയിലേക്കും തിരിച്ചുമുള്ള ആവേഗനിയന്ത്രണം

സെറിബ്രല്‍
റിഫ്‌ളക്‌സ്
തലച്ചോറില്‍ നടക്കുന്ന റിഫ്‌ളക്‌സുകളാണിവ
ഉദാ: കണ്ണുചിമ്മല്‍

അറിവിന്റെ വാതായനങ്ങള്‍

കണ്ണ്

നേത്രഗോളത്തിലെ
ആവരണങ്ങള്‍

ദൃഢപടലം(ദൃഢത )
രക്തപടലം(പോഷണം,ഓക്‌സിജന്‍)
ദൃഷ്ടിപടലം(പ്രതിബിംബം)

കണ്ണിലെ ദ്രവങ്ങള്‍

അക്വസ് ദ്രവം (ലെന്‍സിനും കോര്‍ണിയക്കുമിടയില്‍)
വിട്രിയസ് ദ്രവം (ലെന്‍സിനും റെറ്റിനക്കുമിടയില്‍)

റെറ്റിനയും
ഘടനയും

പ്രകാശരശ്മികള്‍ പതിക്കുമ്പോള്‍ ഉത്തേജിതമാകുന്ന റെറ്റിനയിലെ രണ്ടു തരം ഗ്രാഹികളാണ് റോഡ് കോശങ്ങളും കോണ്‍കോശങ്ങളും. റോഡ് കോശങ്ങള്‍(റൊഡോപ്‌സിന്‍ വര്‍ണകം) മങ്ങിയ വെളിച്ചത്തിലെ കാഴ്ച, കറുപ്പും വെളുപ്പും വേര്‍തിരിച്ചുള്ള കാഴ്ച എന്നിവയെ സഹായിക്കുന്നു. കോണ്‍കോശങ്ങള്‍(ഫോട്ടോപ്‌സിന്‍)നിറങ്ങള്‍ തിരിച്ചറിയാന്‍, തീവ്രപ്രകാശത്തിലെ കാഴ്ചഎന്നിവയെ സഹായിക്കുന്നു.

രോഗങ്ങള്‍
പരിഹാരങ്ങള്‍

ദീര്‍ഘ ദൃഷ്ടി  : കോണ്‍വെക്‌സ് ലെന്‍സ്
ഹ്രസ്വദൃഷ്ടി : കോണ്‍കേവ് ലെന്‍സ്
ഗ്ലോക്കോമ : ലേസര്‍ ചികിത്സ
തിമിരം :ലെന്‍സ് മാറ്റ ശസ്ത്രക്രിയ

പ്രെസ് ബയോപ്പിയ
(ജൃലയ്യെീുശമ)

വെള്ളെഴുത്ത് എന്ന പേരില്‍ ഈ രോഗം നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നു. ദീര്‍ഘ ദൃഷ്ടിയുടെ വിഭാഗത്തില്‍പ്പെടുന്ന ഈ അസുഖത്തിനു കാരണം കണ്ണിന് അടുത്തായി വരുന്ന പ്രകാശരശ്മികള്‍ റെറ്റിനയുടെ പിന്നില്‍ കേന്ദ്രീകരിക്കുന്നത് മൂലമാണ്. ഇതോടെ ദൃശ്യം വ്യക്തമാകാതെ കണ്ണിനെ അകലേക്കു മാറ്റിപ്പിടിക്കേണ്ടി വരുന്നു. പ്രായമാകുന്നതോടു കൂടി കണ്ണുകളിലെ സീലിയറി പേശികളുടെ പ്രവര്‍ത്തന ശേഷി കുറഞ്ഞ് ക്രിസ്റ്റലീയ ലെന്‍സിന്റെ പവര്‍ വ്യക്തമായി ഒരു പരിധിയില്‍ നില നിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇതുമൂലം സംഭവിക്കുന്ന ഈ അസുഖത്തെ വൈദ്യശാസ്ത്രം രോഗമായല്ല ശാരീരിക മാറ്റമായാണ് കണക്കാക്കുന്നത്.

ഹ്രസ്വദൃഷ്ടിയും
ദീര്‍ഘദൃഷ്ടിയും

നേത്രഗോള ദൈര്‍ഘ്യം കണ്ണിലെ ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തേക്കാള്‍ കൂടുതലായിരിക്കുന്ന വ്യക്തിയില്‍ ലെന്‍സ് സൃഷ്ടിക്കപ്പെടുന്ന പ്രതിബിംബം റെറ്റിനയുടെ മുന്‍ഭാഗത്തായാണ്  രൂപപ്പെടുന്നത്. ഈ കാഴ്ചാ വൈകല്യത്തെ  ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നു വിളിക്കുന്നു. സാധാരണയായി ആരോഗ്യമുള്ള നേത്രത്തില്‍  പ്രതിബിംബം റെറ്റിനയിലാണ് പതിയുന്നത്. ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ അനുയോജ്യമായ പവറുള്ള കോണ്‍കേവ് ലെന്‍സ് ഉപയോഗിക്കുന്നു. ചെറിയ തരം ഹ്രസ്വ ദൃഷ്ടിയെ സിംപിള്‍ മയോപ്പിയ എന്നും കൂടിയതരം  ഹ്രസ്വദൃഷ്ടിയെ പോഗ്രസ്സീവ് മയോപ്പിയ എന്നും പറയുന്നു. ദീര്‍ഘ ദൃഷ്ടിയെന്നാല്‍ അടുത്തുള്ള വസ്തുക്കളെ കാണാനാകാത്ത അസുഖമാണ്. കണ്ണിനു സമീപത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിറകിലായി രൂപപ്പെടുന്നതു കൊണ്ടാണിതു സംഭവിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍വെക്‌സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നു.

വര്‍ണാന്ധതയും
ഗ്ലോക്കോമയും

കണ്ണിലെ റെറ്റിനയില്‍ ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍കോശങ്ങളുടെ തകരാറു മൂലം സംഭവിക്കുന്ന രോഗാവസ്ഥയാണ് വര്‍ണാന്ധത. കണ്ണിലെ കലകള്‍ക്ക് പോഷണം നല്‍കുന്ന അക്വസ് ദ്രവം രക്തത്തില്‍നിന്നുണ്ടാകുകയും രക്തത്തിലേക്കു തന്നെ പുനരാഗിരണം നടക്കുകയും ചെയ്താല്‍ മാത്രമേ കാഴ്ച സുഗപ്രദമാകുകയുള്ളൂ. ഇവയുടെ പുനരാഗിരണത്തില്‍ നടക്കുന്ന തകരാറുകള്‍ കണ്ണിനുള്ളില്‍ മര്‍ദ്ദം സൃഷ്ടിക്കുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ. റെറ്റിനയ്ക്കും പ്രകാശഗ്രാഹികള്‍ക്കും നാശമുണ്ടാക്കുകയും ക്രമേണ അന്ധതയിലേക്കു നയിക്കുകയും ചെയ്യുന്നു. കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അക്വൂസ് ഹ്യൂമര്‍ (അൂൗലീൗ െഔാീൗൃ) എന്ന ദ്രാവകം നിലനിര്‍ത്തുന്ന 1520 ാാ ഒഴ  എന്ന സ്ഥിരമര്‍ദ്ദം ആവശ്യമാണ്. മര്‍ദ്ദം 21  ാാ ഒഴയില്‍ കൂടുന്നത് രോഗലക്ഷണമായി കണക്കാക്കാം.  മര്‍ദ്ദം വര്‍ധിക്കുന്നതുമൂലം കണ്ണില്‍നിന്നു തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകളെത്തിക്കുന്ന ഒപ്റ്റിക് നെര്‍വ്വിന് കേടുപാടുകള്‍ സംഭവിച്ച് ഭാഗീക കാഴ്ചത്തകരാറോ അന്ധതയോ ഉണ്ടാക്കുന്നു. ഒപ്റ്റിക് നെര്‍വിന് തകരാര്‍ സംഭവിക്കാത്ത ഗ്ലോക്കോമക്ക് ഓക്യുലര്‍ ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന് വിളിക്കുന്നു. കണ്ണിലെ മര്‍ദ്ദം പരിധിയില്‍ക്കൂടുതല്‍ വര്‍ധിക്കുന്നതുവഴി റെറ്റിനയിലെ ഗാംഗ്ലിയോണ്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ ആംഗിള്‍ ക്ലോസര്‍  ഗ്ലോക്കോമ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. മങ്ങിയപ്രകാശത്തിലെ കാഴ്ചക്കുറവ്, ഒരു ഭാഗം മാത്രം കാണാതാകുക, വശങ്ങളിലേക്കുള്ള കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവയാണ് രോഗലക്ഷണം. മര്‍ദ്ദം കുറയ്ക്കാന്‍ തുള്ളിമരുന്നുകള്‍, ശസ്ത്രക്രിയകള്‍ ,ലേസര്‍ ചികിത്സ തുടങ്ങിയവയാണ് ചികിത്സകള്‍.

വിട്രിയസ് ഹെമറേജ്

തലയില്‍ സമ്മര്‍ദ്ദമേല്‍ക്കുക  വഴി കണ്ണിലെ രക്തക്കുഴലുകളില്‍ രക്തതോത് കൂടി  പൊട്ടിപ്പോകുന്ന അവസ്ഥയാണിത്. കണ്ണിന്റെ റെറ്റിനയിലെ രക്തക്കുഴല്‍പ്പൊട്ടി കൃഷ്ണമണിക്കു പിന്നിലെ വിട്രിയസ് എന്ന ദ്രാവകത്തില്‍ കലരുന്നതിനാലാണ് വിട്രിയസ് ഹെമറേജ് എന്ന്ു വിളിക്കുന്നത്. ഈ രോഗം മൂലം കാഴ്ചശക്തി ഭാഗീകമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ കാരണമാകുന്നു. പ്രമേഹ രോഗികളാണെങ്കില്‍ റെറ്റിന തന്നെ ഇളകി കാഴ്ച ശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. രക്തസ്രാവം കുറയ്ക്കാന്‍ ശസ്ത്രക്രിയയും ലേസര്‍ ചികിത്സയും ഉപയോഗപ്പെടുത്താം.

സിംപതറ്റികും
പാരാസിംപതറ്റികും

നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോണ്‍ ശൃംഖലയും അവയോടു ബന്ധപ്പെട്ട  നാഡീകേന്ദ്രങ്ങളും ചേര്‍ന്നതാണ് സിംപതറ്റിക് വ്യവസ്ഥ. മസ്തിഷ്‌കത്തില്‍ നിന്നും സുഷുമ്‌നയുടെ അവസാന ഗാംഗ്ലിയോണുകളില്‍നിന്നും പുറപ്പെടുന്ന നാഡികളും ചേര്‍ന്നതാണ് പാരാസിംപതറ്റിക് വ്യവസ്ഥ.

പ്രവര്‍ത്തനങ്ങള്‍

കൃഷ്ണമണി വികസിക്കുന്നു
(സിംപതറ്റിക്)
കൃഷ്ണ മണി ചുരുങ്ങുന്നു
(പാരാ സിംപതറ്റിക്)
ഹൃദയ സ്പന്ദനം കൂടുന്നു (സിംപതറ്റിക്)
ഹൃദയ സ്പന്ദനം കുറയുന്നു ( പാരാ സിംപതറ്റിക്)
ഗ്ലൈക്കോജന്‍ ഗ്ലൂക്കോസാക്കി മാറ്റപ്പെടുന്നു (സിംപതറ്റിക്)
ഗ്ലൈക്കോജനാക്കി സംഭരിക്കപ്പെടുന്നു ( പാരാ സിംപതറ്റിക്)
……………………

റിഫ്‌ളക്‌സ്
പ്രവര്‍ത്തനങ്ങള്‍

ഉദ്ദീപനങ്ങള്‍ക്കനുസരിച്ചുള്ള ആക്‌സ്മികമായും അനൈച്ഛികമായും ഉണ്ടാകുന്ന  ശാരീരിക പ്രതികരണങ്ങളാണ് ഇവ.
 
റിഫ്‌ളക്‌സ് ആര്‍ക്ക്
 
റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങളിലെ ആവേഗങ്ങളുടെ പാതയാണിത്

കണ്ടീഷന്‍ഡ് റിഫ്്‌ളക്‌സും
അണ്‍ കണ്ടീഷന്‍ഡ് റിഫ്്‌ളക്‌സും

പരിശീലനത്തിലൂടെയും അനുഭവത്തിലൂടെയും പ്രാപ്തമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉദാ: രുചികരമായ ഭക്ഷണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉമിനീര്‍ ഉല്‍പ്പാദനം കൂടുന്നത്.
പരീശനത്തിലൂടെയല്ലാതെ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അണ്‍ കണ്ടീഷന്‍ഡ് റിഫ്്‌ളക്‌സ് ഉദാ: തീയില്‍ ചവിട്ടിയാല്‍ കാല്‍ പിന്‍വലിക്കുന്നത്.

നാഡി വ്യവസ്ഥയെ
ബാധിക്കുന്ന രോഗങ്ങള്‍

അല്‍ഷൈമേഴ്‌സ്(പ്ലേക് രൂപപ്പെട്ട് ന്യൂറോണുകള്‍ തടയപ്പെടുന്നു)
പാര്‍ക്കിന്‍സണ്‍സ് (ഡോപമിന്റ കുറവ്)
അപസ്മാരം (ക്രമരഹിതമായ ആവേഗങ്ങളുടെ പ്രവര്‍ത്തനഫലം)
സ്‌ട്രോക്ക് (രക്തയോട്ടം കുറയുകയോ പൂര്‍ണമായും എത്താതിരിക്കുകയോ ചെയ്യല്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.