2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോവാദി ബന്ധമെന്ന് പൊലിസ്

ന്യൂഡല്‍ഹി: മാവോവാദികളുമായി വ്യക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതെന്ന് മഹാരാഷ്ട്ര പൊലിസ്. 

അറസ്റ്റിലായവര്‍ക്ക് മാവോവാദി സംഘടനയുമായി ബന്ധമുള്ള എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് സുപ്രിം കോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പര്‍ അടക്കം നാലുപേര്‍ നല്‍കിയ ഹരജിക്കെതിരേയാണ് മഹാരാഷ്ട്ര പൊലിസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് മഹാരാഷ്ട്ര പൊലിസ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.