2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളെന്നു പറയാനാവില്ല: എം.എ ബേബി

 

കണ്ണൂര്‍: കോഴിക്കോട് അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളാണെന്നു നിലവില്‍ പറയാനാവില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
സ്വന്തം ഭാഗം ന്യായീകരിക്കാന്‍ പൊലിസ് പലതും ചെയ്യും. പിടിയിലായവര്‍ കുറ്റക്കാരെന്ന് കാണിക്കാന്‍ പൊലിസ് പലശ്രമവും നടത്തും. സര്‍ക്കാര്‍ അനുമതിയില്ലാതെ അന്തിമ കുറ്റപത്രം നല്‍കാനാകില്ല. യു.എ.പി.എ കരിനിയമമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബേബി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.