
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്കുകിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനും പിന്നീടുള്ള 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 വരെ (ചില നേരങ്ങളില്‍ 65 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ അറബിക്കടല്‍, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ മണിക്കൂറില്‍ 50 മുതല്‍ 60 വരെ (ചില നേരങ്ങളില്‍ 70 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറ് എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടില്ല.
അഞ്ചിന് മണിക്കൂറില്‍ 45 മുതല്‍ 55 വരെ (ചില നേരങ്ങളില്‍ 65 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറ് എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.