2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അറഫാ സംഗമത്തിന് പരിസമാപ്തി; സഊദിയടക്കം ഗള്‍ഫ് നാടുകളില്‍ ചൊവ്വാഴ്ച്ച ബലിപെരുന്നാള്‍

അറഫ: ദൈവിക വിളിക്ക് ഉത്തരംനല്‍കി ഹജ്ജ് തീര്‍ഥാടകര്‍ ഒത്തുചേര്‍ന്ന അറഫാ സംഗമത്തിനു പരിസമാപ്തി. അറഫയെ പാല്‍ക്കടലാക്കിയ ലക്ഷക്കണക്കിനു ശുഭ്രവസ്ത്രധാരികള്‍ സൂര്യാസ്തമയത്തോടെ ജബലുര്‍റഹ്മയില്‍നിന്നു മുസ്ദലിഫയിലേക്കു നീങ്ങിത്തുടങ്ങി. തിങ്കളാഴ്ച രാത്രി മുസ്ദലിഫയില്‍ താമസിച്ച തീര്‍ഥാടകര്‍ പുലര്‍ച്ചെയാണ് മിനായിലേക്കു തിരിക്കുക. ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ മുസ്ദലിഫയില്‍നിന്നു ശേഖരിക്കും. സഊദി ഭരണാധികാരികളടക്കം വിവിധ ഉന്നതാധികൃതര്‍ മിനയിലെയും അറഫയിലെയും സൗകര്യങ്ങളും സുരക്ഷയും വിലയിരുത്തി.
അതേസമയം, 165 രാജ്യങ്ങളില്‍നിന്നായി 17,56,039 തീര്‍ഥാടകരാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുത്തത്. 12,000 മലയാളികളടക്കം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍നിന്നെത്തിയത്. വിദേശത്തുനിന്നെത്തിയവരില്‍ 9,30,030 പേര്‍ പുരുഷന്മാരും 8,26,009 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,666 പേരാണ് കൂടുതലുള്ളത്. സഊദിയടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ ജംറയില്‍ കല്ലേറ് നടത്തുന്ന ആദ്യ ദിവസമാണ് സഊദിയില്‍ ബലിപെരുന്നാള്‍ ആഘോഷം നടക്കുക. മദീന, മക്ക ഹറം പള്ളികളും മറ്റു പള്ളികളും പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.