2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അറഫാ പ്രസംഗം അഞ്ചു ഭാഷകളില്‍ തത്സമയ പ്രക്ഷേപണം

മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തോടനുബന്ധിച്ച് നടത്തുന്ന അറഫ പ്രസംഗത്തിന്റെ പ്രക്ഷേപണം അഞ്ചു ഭാഷകളില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അറബി ഭാഷയിലാണ് അറഫ പ്രസംഗം നടത്തുകയെങ്കിലും ലോകത്തുള്ള വ്യത്യസ്ത ഭാഷക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ് പ്രധാനപ്പെട്ട അഞ്ചു ഭാഷകളില്‍ അറഫ പ്രസംഗം വിവര്‍ത്തനം ചെയ്തു തത്സമയ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

അറബിക്കു പുറമെ ഇംഗ്‌ളീഷ്, ഫ്രഞ്ച്, ഉറുദു, മലായ്, പേര്‍ഷ്യന്‍ ഭാഷകളിലാണ് ഈ വര്‍ഷം തത്സമയ വിവര്‍ത്തനം ഉണ്ടാകുക.

ഇനി മുതല്‍ റേഡിയോയില്‍ 88.3 FM വഴിയും ആപ് വഴിയും ഹാജിമാര്‍ക്ക് അറഫാ പ്രഭാഷണം കേള്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫയില്‍ കുടുതല്‍ പേരിലേക്ക് പ്രഭാഷണത്തിന്റെ പൊരുള്‍ തത്സമയം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇതുവഴി പ്രവാചകന്റെ അറഫാ പ്രസംഗത്തെ അനുസ്മരിപ്പിച്ചു സഊദി ഗ്രാന്‍ഡ് മുഫ്തിയാണ് അറഫ പ്രസംഗത്തിന് നേതൃത്വം നല്‍കുക.

അറഫ മൈതാനത്തെ നമിറ പള്ളിയില്‍ വെച്ചാണ് ഖുതുബ നടക്കുക. അറഫ സംഗമമാണ് ലോക മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗമം. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണ് അറഫാ സംഗമം. ഹജ്ജെന്നാല്‍ അറഫയാണെന്നാണ് പ്രവാചക വചനം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.