2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അറഫയില്‍ ആശ്വാസമായി കുട വിതരണവും കുടിവെള്ള വിതരണവും

അറഫ: അറഫയില്‍ സമ്മേളിച്ച ഹാജിമാര്‍ക്ക് സഊദി വൈദ്യുതി വകുപ്പിന്റെ  കുട വിതരണവും കുടിവെള്ള വിതരണവും ആശ്വാസമായി. വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അറഫയില്‍ ഇവര്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. കടുത്ത ചൂടില്‍ വിങ്ങുന്ന ഹാജിമാര്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
സഊദി ഇലക്ട്രിസിറ്റി കമ്പനി കൂടാതെ മൊബൈല്‍ കമ്പനികളും മറ്റു ചാരിറ്റി സംഘടനകളും ഹാജിമാര്‍ക്ക്  സഹായ സൗകര്യങ്ങള്‍  ചെയ്തിട്ടുണ്ട്. കൂടാതെ ചില ഭാഗത്തു ഇത്തരം കമ്പനികള്‍ തണുത്ത വെള്ളം സ്‌പ്രേ ചെയ്തതും ഏറെ ആശ്വാസമാണ് തീര്‍ഥാടകര്‍ക്ക് നല്‍കിയത്.
അറഫ സംഗമ ദിനമായ ഇന്നലെ അറഫയില്‍ 44 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. തീര്‍ഥാടന കാലയളവില്‍  വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി 1570 എന്‍ജിനിയര്‍മാരെയാണ് സഊദി ഇലക്ട്രിസിറ്റി കമ്പനി നിയമിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.