2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

അര്‍ധരാത്രിയില്‍ റോഡ് പണി; യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ തടഞ്ഞു

 

വാണിമേല്‍: കല്ലാച്ചി-വാണിമേല്‍ റോഡില്‍ പ്രവൃത്തിയില്‍ കൃത്യവിലോപം ചൂണ്ടിക്കാട്ടി വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജോലി നിര്‍ത്തിവപ്പിച്ചു.
റോഡില്‍ ഫില്ലിങിനായി ഉപയോഗിക്കേണ്ട ക്വാറി വേസ്റ്റിന് പകരം ഉരുള്‍പൊട്ടിയ മേഖലകളില്‍ നിന്ന് കൊണ്ട് വന്ന മണ്ണും ഉരുളന്‍ കല്ലുകളും ഉപയോഗിച്ച് പണി നടത്തുന്നതാണ് യൂത്ത് ലീഗ് തടഞ്ഞത്.
പൊതുജനങ്ങള്‍ കാണാത്ത വിധത്തില്‍ പാതിരാത്രിയില്‍ നടത്തുകയായിരുന്ന ജോലിയാണ് നൂറ് കണക്കിന് പ്രവര്‍ത്തകന്മാര്‍ ചേര്‍ന്ന് തടഞ്ഞത്. ഫണ്ടനുവദിച്ചിട്ട് മാസങ്ങളായെങ്കിലും കരാറ്കാരന്‍ വരുത്തുന്ന കാലതാമസവും, അനാസ്ഥയും ഇതോടൊപ്പം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റോഡ് റോളര്‍ പോലുമില്ലാതെ വെറും ജെ.സി.ബി ഉപയോഗിച്ച് റോഡ് നിരത്തുന്നതിനെയും ഇതോടൊപ്പം ചോദ്യം ചെയ്തിട്ടുണ്ട്. നാദാപുരം പൊലിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എക്‌സിക്കുട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ വന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കുകയുള്ളൂ എന്നതാണ് യൂത്ത് ലീഗ് നിലപാട്.
റോഡിലേക്ക് നടത്തിയ മാര്‍ച്ചിന് പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ കെ.പി ശിഹാബ്, നൗഫല്‍ കിഴക്കയില്‍, സി.വി.കെ അഷ്‌റഫ് , ഒ. മുനീര്‍, കെ.പി യൂനുസ്, നൗഷാദ് കണ്ടിയില്‍, കെ സി.അബ്ദുല്ലക്കുട്ടി നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.