2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

അരുണാചാല്‍ പ്രദേശില്‍ ഉരുള്‍പ്പൊട്ടലില്‍ 17 പേര്‍ മരിച്ചു

തവാങ്: അരുണാചാല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. തവാങ് ജില്ലയിലെ ബോംധിറിലാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പ്പൊട്ടലുണ്ടായത്. മരണപ്പെട്ടത് അസം സ്വദേശികളായ കെട്ടിട നിര്‍മാണ തൊഴിലാളികളാണെന്ന് തവാങ് ഡി.എസ്.പി അറിയിച്ചു.

ശക്തമായ ഉരുള്‍പ്പൊട്ടലാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തോടനുബന്ധിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.