2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അരിയല്ലൂരില്‍ ആര്‍.എസ്.എസ് കാര്യാലയം അഗ്‌നിക്കിരയാക്കി

പരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലൂരിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ആര്‍.എസ്.എസ് കാര്യാലയം അഗ്‌നിക്കിരയാക്കി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പട്രോളിങ്ങിനെത്തിയ പരപ്പനങ്ങാടി പൊലിസ് സംഘമാണ് കെട്ടിടം കത്തുന്നത് കണ്ടത്. അടുത്ത വീടുകളില്‍നിന്നു വെള്ളമെടുത്ത് ഏറെനേരം പണിപ്പെട്ടാണ് പൊലിസ് തീയണച്ചത്.
അരിയല്ലൂര്‍ ഗ്രാമീണ ബാങ്കിനു മുന്‍വശത്തുള്ള ഇരുനില കെട്ടിടത്തിലെ മുകള്‍നിലയിലാണ് കാര്യാലയം പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
മേല്‍ക്കൂര ഓടായതിനാല്‍ ഒരു ഭാഗം മുഴുവനും തീ പടര്‍ന്നുകയറി കത്തിയിട്ടുണ്ട്. വാതിലിന്റെ പൂട്ടുതകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയിരിക്കുന്നത്. ജനലുകളും വാതിലുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്. ടി.വി അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും അഗ്‌നിക്കിരയായി. ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ ഇവിടെ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.