2017 February 21 Tuesday
വംശം, മേച്ചില്‍ സ്ഥലത്തേക്കാള്‍ പ്രധാനമാണ്.
ജോര്‍ജ് എലിയറ്റ്

അരാഷ്ട്രീയ കാംപസുകള്‍ക്കെതിരേ ചിത്രകാരന്‍മാരുടെ കൂട്ടായ്മ

വടകര: അരാഷ്ട്രീയ ക്യാംപസുകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ശബ്ദമാവുക എന്ന മുദ്രാവാക്യമുയര്‍ത്തി വടകരയില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
മാനേജ്‌മെന്റിന്റെ പീഡനം സഹിക്കാനാവാതെ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്തതിലെ രോഷവുമായി എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്മ പ്രഭകുമാര്‍ ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമ്മിഷന്‍ അംഗം ടി.പി ബിനീഷ്, രൂപം രാജേഷ്, ജഗദീഷ്, പ്രമോദ് കുട്ടോത്ത്, അമ്പിളി, അഭിലാഷ്, അജയ് വിഷ്ണു, മജ്‌നി എന്നി കലാകാരന്മാര്‍ കൂട്ടായ്മയില്‍ ചിത്രം വരച്ച് പ്രതിഷേധം അറിയിച്ചു.
പി.എസ് അര്‍ജുന്‍ അധ്യക്ഷനായി. കെ.സി പവിത്രന്‍, കെ.പി ശ്രീജിത്ത്, എന്‍. നിധിന്‍, ശ്രീ പ്രസാദ് എന്നിവര്‍ പങ്കെടുത്തു. കെ.കെ അര്‍ജുന്‍ സ്വാഗതം പറഞ്ഞു.