2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

അരങ്ങേറ്റം അടിപൊളിയാക്കി ഹര്‍മന്‍പ്രീത് കൗര്‍

ലണ്ടന്‍: ലങ്കാഷയര്‍ തണ്ടറിനു വേണ്ടിയുള്ള തന്റെ സൂപ്പര്‍ ലീഗ് അരങ്ങേറ്റത്തില്‍ അടിച്ച് തകര്‍ത്ത് ഹര്‍മന്‍പ്രീത് കൗര്‍. ഇന്നലെ സറെ സ്റ്റാര്‍സിനെതിരേ നടന്ന മത്സരത്തില്‍ രണ്ട് പന്തില്‍ 4 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സാഹചര്യത്തില്‍ കൂറ്റന്‍ സിക്‌സ് പായിച്ചാണ് ഹര്‍മന്‍പ്രീത് ലങ്കാഷയര്‍ തണ്ടറിന്റെ വിജയശില്‍പിയായത്. മത്സരത്തില്‍ 21 പന്തില്‍ 34 റണ്‍സ് നേടി ഹര്‍മന്‍പ്രീത് കൗര്‍ നിര്‍ണായക സ്വാധീനമായി മാറുകയായിരുന്നു.
സറെ സ്റ്റാര്‍സ് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കാഷയര്‍ തണ്ടറിന് അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഹര്‍മന്‍പ്രീത് കൗര്‍ സിംഗിള്‍ നേടിയെങ്കിലും രണ്ടാം പന്തില്‍ മറുവശത്തെ താരം റണ്ണൗട്ടായി പുറത്തായി.
നാല് പന്തില്‍ നിന്ന് പത്ത് റണ്‍സെന്ന നിലയില്‍ ഒരു ഡബിള്‍ നേടിയ ഹര്‍മന്‍പ്രീത് ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തി ലക്ഷ്യം രണ്ട് പന്തില്‍ നാലാക്കി മാറ്റി.
ലോറ മാര്‍ഷ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി ഹര്‍മന്‍പ്രീത് തന്റെ അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ താരമായി മാറുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.