2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

അയോധ്യയില്‍ ക്ഷേത്രം തകര്‍ത്തത് ബാബര്‍ തന്നെ ആകണമെന്നില്ലെന്ന് രാംലല്ല

 

 

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്തത് ബാബര്‍ തന്നെ ആകണമെന്നില്ലെന്ന് ബാബരി ഭൂമി കേസില്‍ ഹിന്ദുത്വപക്ഷമായ രാംലല്ല. ക്ഷേത്രം തകര്‍ത്തത് ഔറംഗസീബോ ബാബറോ മറ്റാരെങ്കിലോ ആയിരിക്കാം. എന്നാല്‍ തകര്‍ത്തുവെന്നത് വസ്തുതയാണെന്നും രാംലല്ലയുടെ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ വാദിച്ചു. ചില യൂറോപ്യന്‍ സഞ്ചാരികള്‍ എഴുതിയ പുസ്തകങ്ങളിലെ അയോധ്യയുമായി ബന്ധപ്പെട്ട ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു വൈദ്യനാഥന്റെ വാദം.
ഈ പുസ്തകങ്ങളില്‍ തന്നെ ക്ഷേത്രം തകര്‍ത്തത് ആരെന്ന കാര്യത്തില്‍ വൈരുദ്ധ്യമുണ്ടല്ലോ എന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വൈദ്യനാഥന്റെ വാദം. പുസ്തകമെഴുതിയവരാരും അതു കണ്ടിട്ടില്ല. എന്നാല്‍ കേട്ടുകേള്‍വിയാണെന്ന് പുസ്തകത്തില്‍ പറയുന്നുണ്ടെങ്കിലും അത് തെളിയായി എടുക്കാമെന്ന് വൈദ്യനാഥന്‍ വാദിച്ചു. തന്റെ കമാന്‍ഡറോട് പള്ളിയുണ്ടാക്കാന്‍ ബാബര്‍ ഉത്തരവിട്ടതായി പറയുന്നുണ്ടെന്ന് വൈദ്യനാഥന്‍ മറുപടി നല്‍കി. എന്താണ് സുന്നികളുടെ നിലപാടെന്ന് സുന്നി വഖഫ് ബോഡ് അഭിഭാഷകന്‍ രാജീവ് ധവാനോട് ചോദിച്ചു. 1945 ലെ തര്‍ക്കം 1989 ലെ കേസില്‍ ബാധകമല്ലെന്നും സുന്നികളുടെ നിലപാട് അലഹബാദ് ഹൈക്കോടതി വിധിയിലുണ്ടെന്നും ധവാന്‍ മറുപടി നല്‍കി. വാദം വെള്ളിയാഴ്ചയും തുടരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.