2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അയല്‍ക്കാര്‍ തമ്മില്‍ പ്രോട്ടോകോളില്ലാത്ത ബന്ധം വേണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ പ്രോട്ടോക്കോളിനതീതമായ ബന്ധം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയില്‍നിന്നു ബംഗ്ലാദേശിലേക്കു 500 മെഗാവാട്ട് അധിക വൈദ്യുതി, അഖൗറ- അഗര്‍ത്തല റെയില്‍ ലിങ്ക്, ഷഹബാസ്പൂര്‍ റെയില്‍വേയുടെ പുനരുദ്ധാരണം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ സാധാരണ അയല്‍ക്കാരെപ്പോലെ പരസ്പര ബന്ധമുള്ളവരാകണമെന്നാണ് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.