2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അയല്‍ക്കാരനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കല്ലൂര്‍: അയല്‍ക്കാരനെ തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആദൂര്‍ പള്ളിവളപ്പില്‍ പ്രഭാഷാ (35)ണ് അറസ്റ്റിലായത്.
സെപ്റ്റംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മുരിയാടന്‍ രാമകൃഷ്ണന്റെ മകന്‍ അനൂപി(27)നാണ് പരുക്കേറ്റത്. അടുത്ത വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പട്ടികവടികൊണ്ട് അനൂപിന്റെ തലയ്ക്കടിക്കുകയായിരുന്നു. പ്രതിയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തു. പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി. സുധീരന്‍, എസ്.ഐ. സുരേഷ്, സി.പി.ഒ. മാരായ വിനോദ്, ലിജോണ്‍, ലിഫിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.