2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അമ്പൂരിയില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ഉടന്‍ നല്‍കും: മന്ത്രി

തിരുവനന്തപുരം: അമ്പൂരിയിലെ പട്ടയരഹിതരായ കര്‍ഷകരില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. അമ്പൂരി ഗ്രാമ പഞ്ചായത്തിലെ മായം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അവശത അനുഭവിക്കുന്ന ജനവിഭാഗത്തിനു ചികിത്സ നല്‍കുകകയാണു സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ആരോഗ്യരംഗത്തു കാലോചിതമായ മാറ്റം വരുത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ്. ഒരു ദിവസം 150 പേര്‍ക്ക് എന്ന നിലയില്‍ കഴിഞ്ഞ 1000 ദിനങ്ങളില്‍ പട്ടയവിതരണം നടത്താന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു.
സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.