2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അമ്പലക്കടവ് ഐ.എന്‍.ടി.യു.സി റോഡ് പൊട്ടിപ്പൊളിഞ്ഞു; പ്രതിഷേധം ശക്തമായി

നെട്ടൂര്‍: അമ്പലക്കടവ് റോഡ് ഐ.എന്‍.ടി.യുസി മുതല്‍ എസ്.എന്‍ ജംങ്ഷന്‍ വരെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ അവസ്ഥയിലായിട്ട് മാസങ്ങളായി. റോഡിന്റെ ശോചനീയവസ്ഥക്കെതിരെ നിരവധി പ്രതിഷേധ സമരങ്ങള്‍ നടന്നിട്ടും നടപടിയില്ല. നെട്ടൂര്‍ പി.ഡബ്ല്യു.ഡി.റോഡും ദേശീയ പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന വളരെ തിരക്കേറിയ ഈ റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. റോഡ് പുനര്‍ നിര്‍മ്മാണത്തിന് എം. പി. ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
റോഡ് താറുമാറായതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍
യൂത്ത് വിങ്ങ് തൃപ്പൂണിത്തുറ മേഖല പ്രസിഡന്റ് കെ.എസ് നിഷാദിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉപവാസ സമരവും പ്രതിഷേധ റാലിയും നടത്തി. ഉപവാസ സമരം നെട്ടൂര്‍ യൂനിറ്റ് പ്രസിഡന്റ് എ.എസ് അഷ്‌റഫ് ഉല്‍ഘാടനം ചെയ്തു. വൈകിട്ട് എസ്. എന്‍ ജംങ്ഷന്‍ മുതല്‍ ഐ.എന്‍.ടി.യു.സി ജംങ്ഷന്‍ വരെ കടകള്‍ പ്രതിഷേധ റാലി നടത്തി. സമാപന സമ്മേളനം ഏകോപന സമിതി മേഖല പ്രസിഡന്റ് പി.വി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ.എസ് അഷ്‌റഫ് അധ്യക്ഷനായി , ജില്ലാ വൈസ് പ്രസിഡന്റ ടി.വി രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി ടി.ബി നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.