2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അമേരിക്കയിലേക്ക് നാടുകടത്തരുതെന്ന് 90 കാരിയുടെ അപേക്ഷ

അഹമ്മദാബാദ്: അമേരിക്കയിലേക്കു നാടുകടത്തരുതെന്നും അവസാനാളുകള്‍ ഇന്ത്യയില്‍ ചെലവഴിക്കാന്‍ അനുവദിക്കണമെന്നും കാട്ടി 90 കാരി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. മകന്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കു കയറ്റിവിട്ടതാണ് ഈ വൃദ്ധയെ.
അമേരിക്കന്‍ പൗരത്വമുള്ള അഹമ്മദാബാദ് സ്വദേശി കാന്താബെന്‍ ഷാ ആണ് അനധികൃത വിസയില്‍ ഇന്ത്യയില്‍ കഴിയുന്നുവെന്ന കുറ്റത്തിനു നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അഹമ്മദാബാദില്‍ ജനിച്ച കാന്താബെന്‍ മകനൊപ്പമാണ് അമേരിക്കയിലേക്കു പോയത്. തുടര്‍ന്നു മക്കളുടെ നിര്‍ബന്ധപ്രകാരം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ മകന്‍ കാന്താബെന്നിനെ ഇന്ത്യയിലേക്കു മടക്കി അയക്കുകയായിരുന്നു.
ഇന്ത്യയിലേക്കുള്ള അഞ്ചുവര്‍ഷത്തെ സന്ദര്‍ശക വിസയുടെ കാലാവധി അവസാനിച്ച ശേഷമാണു കാന്താബെന്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെപോകാനുള്ള വിസ സംഘടിപ്പിക്കാനായി അധികൃതര്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചു. എന്നാല്‍ ഇപ്പോള്‍ മൂത്തമകന്റെ വീട്ടില്‍ കഴിയുന്ന കാന്താബെന്‍ അമേരിക്കയിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News