2019 September 20 Friday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

അമേരിക്കയിലെ ഉന്നതപഠന സാധ്യതകള്‍; പ്രഭാഷണം സംഘടിപ്പിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും യു.സി.ഐ.സി.യുടെയും സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ അമേരിക്കയിലെ ഉന്നതപഠനസാധ്യതകളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.
അമേരിക്കയിലെ ലൂയിവില്‍ സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ അഡ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദീപ്തി ജെയിന്‍ മുഖ്യപ്രഭാഷണം നടത്തി.
ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹെല്‍ത്ത് അനലിറ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സസ്, ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളില്‍ ഉന്നതപഠന സാധ്യതകളേറെയാണെന്ന് അവര്‍ പറഞ്ഞു. വിവിധ പ്രോഗ്രാമുകള്‍, ഫീസ്, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. റോബിനറ്റ് ജേക്കബ്, ഡോ. സജിമോന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News