2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമേരിക്കയിലും സിക വൈറസ് ബാധ സ്ഥിരീകരിച്ചു

ഫ്‌ളോറിഡ: അമേരിക്കയിലും സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്‌ളോറിഡയിലാണ് നാലു പേരില്‍ സിക വൈറസ് കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മൂന്ന് പുരുഷന്മാര്‍ക്കും ഒരു സ്ത്രിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അമേരിക്കക്കാരില്‍ മുന്‍പും സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അത് മറ്റു രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെയോ അല്ലെങ്കില്‍ വൈറസ് ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയോ ആയിരുന്നു. എന്നാല്‍ ഇത് ആദ്യമായിട്ടാണ് ഈഡിസ് കൊതുകുകളിലൂടെ പ്രാദേശികമായി രോഗാണുബാധ ഉണ്ടായിരിക്കുന്നത്.

ഈ മാസം 19 ന് തന്നെ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് ഇപ്പോഴാണ്. കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസിനെതിരെ ഇതുവരെ ഫലപ്രദമായ വാക്‌സിനുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.