2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപും ഹിലരിയും മുന്നേറ്റം തുടരുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റണും മുന്നേറ്റം തുടരുന്നു. അഞ്ചു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ട്രംപ് മികച്ച വിജയം നേടി. മേരിലാന്റ്,പെന്‍സില്‍വേനിയ,റോഡൈലന്റ്,കണടിക്റ്റ്,ഡെലിവേര്‍ എന്നീ സംസ്ഥാനങ്ങള്‍  ട്രംപ് തൂത്തുവാരിയപ്പോള്‍ പെന്‍സില്‍വേനിയ, മേരിലാന്റ്,ഡെലിവേര്‍ എന്നിവിടങ്ങളില്‍ ഹിലരിയും മികച്ച മുന്നേറ്റം നടത്തി.

ട്രംപിന്റെ മുഖ്യ എതിരാളികളായ ടെഡ് ക്രൂസ്, ജോണ്‍ കസിഷ എന്നിവരെക്കാള്‍ വളരെയധികം മുന്നോട്ട് പോകാന്‍ ഇതോടെ ട്രംപിന് സാധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും ഹിലരിയും തമ്മില്‍ മുഖാമുഖം നേരിടുകയാണെന്ന സൂചനയാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പിലും ട്രംപ് വലിയ വിജയം നേടിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.