2017 August 22 Tuesday
ആരോഗ്യമുള്ള ശരീരം ആത്മാവിന് അതിഥി മുറിയാണ്. അനാരോഗ്യമുള്ള ശരീരമോ, ജയിലും
ഫ്രാന്‍സിസ് ബേക്കണ്‍

എന്നെ നിങ്ങള്‍ മികച്ച പ്രസിഡണ്ടാക്കിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ബരാക് ഒബാമ

ന്യൂയോര്‍ക്ക്: എട്ട് വര്‍ഷം പിന്തുണച്ച അമേരിക്കന്‍ ജനതക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിടവാങ്ങള്‍ പ്രസംഗം. 

ചിക്കാഗോയിലാണ് പ്രസംഗം നടത്തിയത്.

ഇന്ത്യന്‍ സമയം രാവിലെ 7.30 നാണ് വിടവാങ്ങല്‍ പ്രസംഗം ആരംഭിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ നിരാശരായ പ്രവര്‍ത്തകരെ ഉണര്‍ത്താന്‍കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം.

അമേരിക്കയുടെ ജനാധിപത്യം എട്ട് വര്‍ഷം കൊണ്ട് സുശക്തമാക്കാന്‍ എനിക്ക് സാധിച്ചു. അതിനായി എന്നെ പിന്തുണച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ക്യൂബയുമായും ഇറാനുമായും കരാറുണ്ടാക്കാന്‍ സാധിച്ചു. നിങ്ങളാല്‍ സാധിച്ച മാറ്റമാണതെന്നും ഒബാമ പറഞ്ഞു. ജോര്‍ജ് ബുഷ് എങ്ങനെ സുതാ്‌ര്യമായി എനിക്ക് കൈമാറിയോ അത് പോലെ ഞാന്‍ ഭരണം ട്രംപിന് കൈമാറുമെന്നും ഒബാമ വ്യക്തമാക്കി.

ഐക്യദാര്‍ഢ്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ. അത് എല്ലാവരോടും നമ്മള്‍ പുലര്‍ത്തി. ജനാധിപത്യം പുലര്‍ത്താനുള്ള ജനങ്ങളുടെ നിശ്ചയ ദാര്‍ഢ്യം ജനുവരി 20 ന് ശേഷവും തുടരണമെന്ന് ഒബാമ ആവശ്യപെട്ടു. ജനുവരി 20 നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നത്. ട്രംപിന് ഭരണത്തെക്കുറിച്ച് ചില നിര്‍ദേശങ്ങളും പ്രസംഗത്തിലൂടെ ഒബാമ മുന്നോട്ട് വെച്ചു.

എട്ട് വര്‍ഷം മുന്‍പ് ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനാരോഹണം നടത്തിയ ദിവസം എത്തിച്ചേര്‍ന്നത്രയും ജനക്കൂട്ടം ഇന്നും എത്തിച്ചേര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ പ്രഥമ വനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡന്‍ എന്നിവരും ഒബാമയെ അനുഗമിച്ചു. രാജ്യം ഏതു രീതിയില്‍ മുന്നോട്ടു പോകണമെന്നതു സംബന്ധിച്ച് ഒബാമയുടെ കാഴ്ചപ്പാടുകളാവും പ്രസംഗത്തിലുണ്ടാവുകയെന്ന് ഇന്നലെ ഒബാമയുടെ പ്രസംഗം എഴുതിയ കോഡി കീനാന്‍ പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.